സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് സുവർണജൂബിലി: രാജ്യാന്തര പരിസ്ഥിതി കോൺക്ലേവ് നാളെ മുതൽ
Thursday, September 25, 2025 2:30 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ‘AURA 2K25 - 50 Years of Environmental Stew ardship’ എന്ന പേരിൽ അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് എറണാകുളം ജില്ലയിലെ കറുകുറ്റി, അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 26, 27 തീയതികളിലായി നടത്തും. ചടങ്ങിന്റെ ഉദ്ഘാടനം 27-ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നിയമം-വ്യവസായം-കയർ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്, ആരോഗ്യ-വനിത-ശിശു ക്ഷേമ മന്ത്രി വീണാ ജോർജ്, ബെന്നി ബെഹനാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സന്നിഹിതരാകും.
വിവിധ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും.
ഈ വർഷത്തെ ജേതാക്കൾ ചുവടെ:
ആശുപത്രികൾ: സർക്കാർ ആശുപത്രികൾ (100 - 250 കിടക്കകൾ ഉള്ളവ)
ഒന്നാം സ്ഥാനം - ജനറൽ ആശുപത്രി, തൃശൂർ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, സുൽത്താൻ ബത്തേരി, വയനാട്
സർക്കാർ ആശുപത്രികൾ (250 -500 കിടക്കകൾ ഉള്ളവ):
ഒന്നാം സ്ഥാനം - മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്), മൂഴിക്കര പിഒ, തലശേരി, കണ്ണൂർ.
രണ്ടാം സ്ഥാനം - ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട്.
സ്വകാര്യ ആശുപത്രികൾ (100-250 കിടക്കകൾ ഉളളവ)
ഒന്നാം സ്ഥാനം - കാരിത്താസ് മാത ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, തെള്ളകം പിഒ, കോട്ടയം.
രണ്ടാം സ്ഥാനം - മേരി ക്വീൻസ് മിഷൻ ആശുപത്രി, കാഞ്ഞിരപ്പള്ളി, കോട്ടയം.
മൂന്നാം സ്ഥാനം - കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡ്, തിരുവനന്തപുരം.
സ്വകാര്യ ആശുപത്രികൾ (250-500 കിടക്കകൾ ഉളളവ)
ഒന്നാം സ്ഥാനം - പിആർഎസ് ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, കിള്ളിപ്പാലം.
രണ്ടാം സ്ഥാനം - ബേബി മെമ്മോറിയൽ ആശുപത്രി ലിമിറ്റഡ്, ഐജി. റോഡ്, കോഴിക്കോട്.
മൂന്നാം സ്ഥാനം - സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി, തൃശൂർ.
സ്വകാര്യ ആശുപത്രികൾ (500-1000 കിടക്കകൾ ഉളളവ)
ഒന്നാം സ്ഥാനം - രാജഗിരി ഹെൽത്ത്കെയർ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, രാജഗിരി ആശുപത്രി, ചുണങ്ങംവേലി, ആലുവ, എറണാകുളം.
രണ്ടാം സ്ഥാനം - കാരിത്താസ് ആശുപത്രി, തെള്ളകം, കോട്ടയം, കേരളം.
മൂന്നാം സ്ഥാനം - മാർ സ്ലീവ മെഡിസിറ്റി പാലാ, ചേർപ്പുങ്കൽ.
സ്വകാര്യ ആശുപത്രികൾ (1000-ഉം അതിന് മുകളിലും)
എക്സലൻസ് - അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ (AIMS), പൊന്നേക്കര പി.ഒ., കൊച്ചി.
ഡയറി ഇൻഡസ്ട്രീസ്
ഒന്നാം സ്ഥാനം - മിൽമ, കാസർഗോഡ് ഡെയറി.
രണ്ടാം സ്ഥാനം - എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ.
സ്റ്റോൺ ക്രഷർ
ഒന്നാം സ്ഥാനം - ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിമിറ്റഡ് (നം. 10957),
സ്റ്റോൺ ക്രഷർ യൂണിറ്റ്, പുതിയനിടം.
രണ്ടാം സ്ഥാനം - പാറയ്ക്കൽ ഗ്രാനൈറ്റ് കേരള (പി) ലിമിറ്റഡ്, 9/270, കളമ്പൂർ, ഏനാനല്ലൂർ.
*വിമാനത്താവളങ്ങൾ
ഒന്നാം സ്ഥാനം - തിരുവനന്തപുരം TRV(KERALA) ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, തിരുവനന്തപുരം.
രണ്ടാം സ്ഥാനം - കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, നെടുമ്പാശേരി, എറണാകുളം.
തുറമുഖങ്ങൾ
എക്സലൻസ് - അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL), തിരുവനന്തപുരം.
മറ്റു സ്ഥാപനങ്ങൾ
ഒന്നാം സ്ഥാനം - അമൃത വിശ്വ വിദ്യാപീഠം, അമൃതപുരി ക്യാമ്പസ്, ക്ലപ്പാന പി.ഒ., കൊല്ലം
രണ്ടാം സ്ഥാനം - ലുലു മാൾ കോട്ടയം (വാണിജ്യ സമുച്ചയം, കോട്ടയം),
രണ്ടാം സ്ഥാനം - വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ്, കുമാരപുരം പി.ഒ., പള്ളിക്കര, കൊച്ചി
മൂന്നാം സ്ഥാനം - ലുലു ഫ്ലൈറ്റ് കിച്ചൻ (പ്രൈവറ്റ്) ലിമിറ്റഡ്, CISF ഓഫീസിന് സമീപം, നെടുമ്പാശേരി, എറണാകുളം.
വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി
(i) റീസൈക്ലിംഗ് യൂണിറ്റ്
ഒന്നാം സ്ഥാനം - ഗ്രീൻ വോംമ്സ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂർ.
രണ്ടാം സ്ഥാനം - എസ്.എസ്. സ്ക്രാപ്പ്, വിതുര, തിരുവനന്തപുരം.
മൂന്നാം സ്ഥാനം - ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ഗ്രീൻപാർക്ക്, മല്ലപ്പള്ളി, പത്തനംതിട്ട.
മൂന്നാം സ്ഥാനം - സഹ്യാ സൊല്യൂഷൻസ് ഗ്രൂപ്പ് ഓഫ് വെയ്സ്റ്റ് മാനേജ്മെന്റ്, പെരുവന്താനം, ഇടുക്കി.
(ii) ഓർഗാനിക് വേസ്റ്റ് ട്രീറ്റ്മെന്റ് യൂണിറ്റ്
എക്സലൻസ് - ഫാബ്കോ ബയോസൈക്കിൾ ആൻഡ് ബയോപ്രോട്ടീൻ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ കോർപറേഷൻ ലാൻഡ്, ബ്രഹ്മപുരം, എറണാകുളം.
(iii) ചിക്കൻ വേസ്റ്റ്
റെൻഡിംഗ് യൂണിറ്റ്
എക്സലൻസ് - പാറയ്ക്കൽ ഇൻഡസ്ട്രീസ്, ഐഡിഎ, ഇടയാർ.
ചെറുകിട വ്യവസായങ്ങൾ
ഒന്നാം സ്ഥാനം - അന്നാ പോളിമേഴ്സ്-18, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മാവേലിക്കര.
രണ്ടാം സ്ഥാനം - അന്ന പിഗ് ഫാം, ഇണ്ടെണ്ണൂർ, ഒറ്റശേഖരമംഗലം.
മൂന്നാം സ്ഥാനം - സൊണാറ്റ ഫുഡ്സ് ആൻഡ് ക്രീംസ്, കുറിച്ചിക്കര, തൃശൂർ
ഇടത്തരം വ്യവസായങ്ങൾ
ഒന്നാം സ്ഥാനം - പാം ഫൈബർ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-2, ആലപ്പുഴ
രണ്ടാം സ്ഥാനം - കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KEIL), അമ്പലമേട്
മൂന്നാം സ്ഥാനം - അക്കൈ നാച്ചുറൽ ഇൻഗ്രിഡിയന്റസ് പ്രൈവറ്റ് ലിമിറ്റഡ്, അംബുനാട്, എറണാകുളം.
മൂന്നാം സ്ഥാനം - എക്സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-1, ശക്തീശ്വരം, ചേർത്തല, ആലപ്പുഴ.
വലിയതോതിലുള്ള വ്യവസായങ്ങൾ
ഒന്നാം സ്ഥാനം - പ്ലാന്റ് ലിപിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, കടയിരുപ്പ്, എറണാകുളം.
ഒന്നാം സ്ഥാനം - സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം.
രണ്ടാം സ്ഥാനം - എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് പേരൂർക്കട, തിരുവനന്തപുരം
മൂന്നാം സ്ഥാനം - കാർബൊറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്, ഇലക്ട്രോമിനറൽ ഡിവിഷൻ, കളമശേരി, കൊച്ചി.
വളരെ വലിയതോതിലുള്ള വ്യവസായങ്ങൾ
ഒന്നാം സ്ഥാനം - സെയിന്റ് ഗോബെയിൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കഞ്ചിക്കോട് വെസ്റ്റ്, പാലക്കാട്.
രണ്ടാം സ്ഥാനം - പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്, പുതുവൈപ്പ്, എറണാകുളം
മൂന്നാം സ്ഥാനം - ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കൊച്ചി ഡിവിഷൻ, അമ്പലമേട്.