പിൻവാതിൽ നിയമനം: സർക്കാരിനു തിരിച്ചടി
Thursday, September 25, 2025 2:31 AM IST
കണ്ണൂർ: കേരളത്തിലെ കെട്ടിട നിർമാണ തൊഴിലാളിക്ഷേമനിധി ബോർഡിൽ എൽഡിഎഫ് താത്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്താൻ നടത്തിയ നീക്കത്തിനെതിരേ ഹൈക്കോടതി വിധി.
കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റും ഐഎൻടിയുസി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ജോസ് ജോർജ് പ്ലാത്തോട്ടമാണു ഹൈക്കോടതിയെ സമീപിച്ചത്.
കേരളത്തിലെ നിർമാണ മേഖലയിൽ പണിയെടുത്ത് രോഗവും വാർധക്യവും ബാധിച്ച് ജീവിക്കാനോ ചികിത്സയ്ക്കോ പണമില്ലാതെ യാതനഅനുഭവിക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ 16 മാസമായി പെൻഷൻ കൊടുക്കാത്തപ്പോഴാണു സർക്കാർ സ്ഥിരപ്പെടുത്തൽ നിയമന നീക്കം നടത്തിയത്.
വലിയ കടബാധ്യതയുള്ള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 293 പേരെയാണു മുൻകാലപ്രാബല്യത്തോടെ സ്ഥിരനിയമനത്തിന് സർക്കാർ ശിപാർശ ചെയ്തത്.