ഐക്യദാര്‍ഢ്യവുമായി സമുദായ നേതാക്കളുടെ സംഗമം
Thursday, September 25, 2025 2:30 AM IST
കൊച്ചി: മുനമ്പം ജനതയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 27ന് 350 സമരസേനാനികളെ അണിനിരത്തി എറണാകുളം വഞ്ചി സ്ക്വയറിനു സമീപമുള്ള മദര്‍ തെരേസ സ്ക്വയറില്‍ സംഘടിപ്പിക്കുന്ന നിരാഹാരസമരത്തിനു മുന്നോടിയായി സമുദായ സംഗമം നടത്തി.
കച്ചേരിപ്പടി ആശിര്‍ഭവനില്‍ നടന്ന സംഗമം കെസിബിസി ഡെപ്യൂട്ടി ഡയറക്ടര്‍ റവ.ഡോ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.
കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെആര്‍എല്‍സിസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ആക്ട്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് കുരുവിള മാത്യൂസ്, കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, വൈസ് പ്രസിഡന്റ് ജയ്മോന് തോട്ടുപുറം, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. സേവ്യര്‍ തറയില്‍, ധീവരസഭ സംസ്ഥാന പ്രസിഡന്റ് എം.വി. വാരിജാക്ഷന്‍, കുടുംബി സേവാസമാജം സംസ്ഥാന പ്രസിഡന്റ് എ.എന്‍. ശ്യാംകുമാര്‍, എന്‍സിഎംജെ ജില്ലാ പ്രസിഡന്റ് കോശി ജോര്‍ജ് തുടങ്ങിയവർ പ്രസംഗിച്ചു.