ട്രഷറി പണമിടപാട് സമയത്തിൽ മാറ്റം
Thursday, September 25, 2025 2:30 AM IST
തിരുവനന്തപുരം: സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ കാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ മൂന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽനിന്നും പണം ലഭ്യമാക്കിയശേഷം മാത്രമേ പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറികളിൽ ആരംഭിക്കൂ എന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.