മെഡിക്കൽ വാല്യു ട്രാവൽ സൊസൈറ്റി വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തു
Thursday, September 25, 2025 2:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ-ടൂറിസം മേഖലയിലെ സാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള മെഡിക്കൽ വാല്യൂ ട്രാവൽ സൊസൈറ്റി (കെഎംവിടിഎസ്) യുടെ വെബ് പോർട്ടൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. കേരള മെഡിക്കൽ വാല്യൂ ട്രാവൽ സൊസൈറ്റിക്ക് ആവശ്യമായ പിന്തുണ കെഎസ്ഐഡിസി ലഭ്യമാക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചികിത്സ തേടി കേരളത്തിലെത്തുന്നവർക്ക് ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏകീകൃത പ്ലാറ്റ്ഫോം ഉറപ്പാക്കുന്നതിന് സംയോജിത പോർട്ടൽ സഹായകമാകും.
കേരള ട്രാവൽ മാർട്ട് 2015 നോടനുബന്ധിച്ച് കേരള ഹെൽത്ത് സമ്മിറ്റിന്റെ ഭാഗമായി ആരോഗ്യ ടൂറിസം മേഖലയിൽ കേരളത്തിന്റെ സാധ്യതകൾ പ്രദർശിപ്പിക്കാനും ഈ രംഗത്ത് മികച്ച വളർച്ച നേടാനും വേണ്ടിയാണ് കെഎംവിടിഎസ് രൂപീകരിച്ചത്.
കെഎസ്ഐഡിസി എംഡി പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കിംസ് ഗ്രൂപ്പ് ഹെൽത്ത് ഹെഡ് വൈ.ആർ. വിനോദ്, എസ്പി മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആദിത്യ, അമൃത ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് എസ്.എ. രേഷ്മ, ആസ്റ്റർ ഹോസ്പിറ്റൽ അസിസ്റ്റന്റ് ജനറൽ മാനേജർ എംവി. ജയചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. https://kmvts.ker ala.gov.in ആണ് പോർട്ടലിലേക്കുള്ള ലിങ്ക്.