എപികെ വാര്‍ഷിക പൊതുയോഗം 27ന് കൊച്ചിയില്‍
Thursday, September 25, 2025 2:30 AM IST
കൊച്ചി: തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരള (എപികെ)യുടെ എണ്‍പത്തി ആറാമത് വാര്‍ഷിക പൊതുയോഗം 27ന് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കാസിനോ ഹോട്ടലില്‍ നടക്കും. മന്ത്രി പി. രാജീവ് പൊതുയോഗം ഉദ്ഘാടനം ചെയ്യും.
പിസിസിഎഫും ഫോറസ്റ്റ് ഫോഴ്സ് മേധാവിയുമായ രാജേഷ് രവീന്ദ്രന്, ഉപാസി പ്രസിഡന്റ അജോയ് തിപ്പയ്യ എന്നിവര്‍ വിശിഷ്ടാഥിതികളായി പങ്കെടുക്കും.
പ്ലാന്റേഷന് മേഖല നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചയാകുമെന്നും എപികെ പ്ലാറ്റിനം ജൂബിലി സ്കോളര്‍ഷിപ്പ് വിതരണം നടത്തുമെന്നും എപികെ ചെയര്മാന് പ്രിന്‍സ് തോമസ് ജോര്‍ജ് പറഞ്ഞു.