ആഡംബരക്കാറുകള്‍ ഉടമകള്‍ സൂക്ഷിക്കണം
Thursday, September 25, 2025 2:31 AM IST
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത, ഭൂട്ടാനില്‍നിന്ന് അനധികൃതമായി കേരളത്തിലെത്തിച്ച ആഡംബര കാറുകള്‍ ഉടമകള്‍തന്നെ സൂക്ഷിക്കണം. വില കൂടിയ കാറുകള്‍ ഉടമകള്‍ക്കുതന്നെ വിട്ടുകൊടുക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.
വാഹനങ്ങള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോട്ടീസ് നല്‍കും. നിയമ നടപടികള്‍ അവസാനിക്കുംവരെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഉടമകളെ നോട്ടീസ് നല്കി വിളിച്ചുവരുത്തും. നിയമവിരുദ്ധമായല്ല വാഹനങ്ങൾ എത്തിച്ചതെന്നു തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാല്‍ വാഹനങ്ങള്‍ കണ്ടുകെട്ടും.