കോൺഗ്രസ് നേതാവ് പി.ജെ. പൗലോസ് അന്തരിച്ചു
Thursday, September 25, 2025 2:30 AM IST
മണ്ണാർക്കാട്: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ സെക്രട്ടറിയുമായ പനയാരംപിള്ളില്‍ പി.ജെ. പൗലോസ് (79) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്കു 12നു വെള്ളപ്പാടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കള്‍: ജോഷി പോള്‍, മിനി പോള്‍, സൗമിനി. മരുമക്കള്‍: ജോജു, ബാബു.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, പാലക്കാട് ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍, കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ്, പാലക്കാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി, ഡിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കെപിസിസി അംഗമാണ്.