മണ്ണുത്തി-വടക്കുംചേരി ദേശീയപാതയുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി
Thursday, September 25, 2025 2:51 AM IST
കൊച്ചി: മണ്ണുത്തി-വടക്കുംചേരി ദേശീയപാതയുടെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി.
ദേശീയപാതയിലെ അടിപ്പാതകളുടെ പണി നടക്കുന്നതിനാലുണ്ടാകുന്ന ഗതാഗതക്കുരുക്കു മൂലം പന്നിയങ്കരയിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ നിര്‍ദേശം.
നിലവില്‍ പാതയില്‍ ഗതാഗതക്കുരുക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് വിശദീകരണം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പാതയിലെ വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗങ്ങളില്‍ ഗതാഗതകുരുക്ക് തുടരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് കോടതിയെ സമീപിച്ചത്.