പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
Friday, September 26, 2025 1:26 AM IST
കടുത്തുരുത്തി: പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. കടുത്തുരുത്തി പാറത്തൊട്ടിയില്‍ വിജയന് - ബിന്നി ദമ്പതികളുടെ ഏകമകന് അക്ഷയ് വിജയന് (അമ്പാടി -21) ആണ് മരിച്ചത്.
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് കോഴ്സ് പഠിക്കുകയായിരുന്ന അക്ഷയ് 18ന് സ്ഥാപനത്തില്‍ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ടൈഫോയ്ഡ് ബാധിച്ച് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ മരിച്ചു.
സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പില്‍.