കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
Friday, September 26, 2025 1:26 AM IST
കോട്ടയം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. മാങ്ങാനം ട്രാഡയ്ക്കു സമീപം വാഴഞ്ഞറ സിബി സേവ്യര്‍ (45) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കു ജോലിക്കു പോകുന്പാഴാണ് സംഭവം. വീട്ടില്‍നിന്നും ബൈക്കുമായി ഇറങ്ങി സിബി കഞ്ഞിക്കുഴി മടുക്കാനി വളവിലെത്തിയപ്പോള്‍ ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നു. പിന്നീട് ബൈക്ക് തള്ളിക്കൊണ്ട് പോകുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂമറ്റം സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. ഭാര്യ അമല തിരുവാര്‍പ്പ് പാലത്തുശേരി കുടുംബാംഗമാണ്. മക്കള്‍: എയ്ഞ്ചലീന. ആഗ്നസ്, അനബല്ല.