റാഗിംഗ് നിരോധന ബില്‍ ; കരടിന് ഒരുമാസത്തിനം അന്തിമരൂപം നല്‍കണമെന്നു ഹൈക്കോടതി
Friday, September 26, 2025 1:26 AM IST
കൊച്ചി: റാഗിംഗ് നിരോധന ബില്ലിന്റെ കരടിന് നിയമവകുപ്പ് ഒരു മാസത്തിനകം അന്തിമ രൂപം നല്‍കണമെന്നു ഹൈക്കോടതി.
കരട് ബില്‍ നിയമവകുപ്പിന്റെ സൂക്ഷ്മ പരിശോധനയിലാണെന്നും ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തലിനുശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുമെന്നും സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അറിയിച്ചതിനെത്തുടര്‍ന്നാണു ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
റാഗിംഗ് തടയാന്‍ കര്‍ശന നിയമനിര്‍മാണം ആവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസസ് അഥോറിറ്റി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.