സ്റ്റുഡന്റ് നഴ്സസ് അസോ. സംസ്ഥാന സമ്മേളനവും കലോത്സവവും ഇന്നും നാളെയും
Friday, September 26, 2025 1:26 AM IST
കൊച്ചി: സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനവും കലോത്സവവും ഇന്നും നാളെയും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 8.30ന് ട്രെന്‍ഡ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ആനി കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍പേഴ്സണ്‍ കെ.എസ്. അമല്‍ദേവ് അധ്യക്ഷത വഹിക്കും.
ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബജ്ജി വള്ളി, നടൻ ചന്ദു സലിംകുമാര്‍, പിന്നണി ഗായകന് അരുണ്‍ ഗോപന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ ദേശീയ പ്രസിഡന്റ് പ്രഫ. റോയ് കെ. ജോര്‍ജ് സമ്മേളന പ്രമേയം അവതരിപ്പിക്കും. ഒരേ സമയം അഞ്ചു വേദികളിലായി 50ലേറെ ഇനങ്ങളില്‍ മത്സരങ്ങളും സെമിനാറുകളും നടക്കും.