കേരളത്തില്‍ ഫാര്‍മാ പാര്‍ക്ക് വേണം: രാജ്മോഹൻ ഉണ്ണിത്താൻ
Friday, September 26, 2025 1:26 AM IST
കാഞ്ഞങ്ങാട്: ഇന്ത്യയില്‍ മരുന്ന് ഉപയോഗത്തില്‍ മുൻപന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ മരുന്ന് ഉത്പാദനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കാസര്‍ഗോഡ് ജില്ലയില്‍ ഫാര്‍മാ പാര്‍ക്ക് സ്ഥാപിക്കണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പദ്ധതികളില്‍ ഫാര്‍മസിസ്റ്റുകളെ ഉള്‍പ്പെടുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി.
െഡറേഷന് ഓഫ് ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക ഫാര്‍മസിസ്റ്റ് ദിനത്തിന്റെ സംസ്ഥാനതല പരിപാടി കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡി.എന്‍. അനിത അധ്യക്ഷത വഹിച്ചു.
മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ആര്.എസ്. താക്കൂര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി. സരസ്വതി, കെ.വി. സുധീഷ്, ബി. രാജന്, അഭിലാഷ് ജയറാം, ടി. സജിത് കുമാര്‍, പി. അനികുമാരി, വൈ.എസ്. ബിജു, എസ്. വിജയകുമാർ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.കെ. പ്രേമാനന്ദന് സ്വാഗതവും ട്രഷറര്‍ എം.കെ. മനോജ് നന്ദിയും പറഞ്ഞു.
ഔഷധനിയമങ്ങളും ഫാര്‍മസി പ്രാക്ടീസും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി സെക്രട്ടറി കെ.സി. അജിത്കുമാര്‍ വിഷയം അവതരിപ്പിച്ചു. കെ.വി. അരുണ്‍കുമാര്‍, വി. തങ്കച്ചന്, ഇ.പി. മുരളീധരന്, എച്ച്. ഹരിഹരന് എന്നിവര്‍ പ്രസംഗിച്ചു.