ടി.ജെ. ഐസക് വയനാട് ഡിസിസി പ്രസിഡന്റ്
Friday, September 26, 2025 1:55 AM IST
കല്‍പ്പറ്റ: വയനാട് ഡിസിസി അധ്യക്ഷനായി അഡ്വ. ടി.ജെ. ഐസക്കിനെ നിയമിച്ചു. ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ എന്‍.ഡി. അപ്പച്ചന് എഐസിസി കോ ഓപ്റ്റഡ് അംഗമായി നിയമനം നല്കി.
കെപിസിസി ശിപാര്‍ശ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ച മുറയ്ക്കാണ് ഐസക്കിന്റെ നിയമനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷനാണ് ടി.ജെ. ഐസക്. എമിലി സ്വദേശിയായ ഐസക് അവിവാഹിതനാണ്. പാര്‍ട്ടിയില്‍ കെ.സി. വേണുഗോപാൽ-എ.പി. അനില്‍കുമാര്‍ ചേരിക്കൊപ്പമാണ്. പ്രശ്നങ്ങള്‍ പരിഹരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഐസക് പറഞ്ഞു.