രാജ്ഭവനിലെ പരിപാടിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കും
Friday, September 26, 2025 1:26 AM IST
തിരുവനന്തപുരം: രാജ്ഭവനിൽ 28നു നടക്കുന്ന പരിപാടിയിൽ ഗവർണറോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
രാജ്ഭവനിലെ പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കേയാണ് ഞായറാഴ്ച ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ചു പങ്കെടുക്കുന്ന പരിപാടി.
ഗവർണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ ‘രാജഹംസ്’ ജേർണൽ പ്രസിദ്ധീകരിക്കുന്ന ചടങ്ങാണ് ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്നത്. ഗവർണർ ആർ.വി. അർലേക്കർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജേർണൽ പ്രകാശനം നിർവഹിക്കുന്നത്.