തി​രു​വ​ന​ന്ത​പു​രം: വ​നം വ​കു​പ്പി​ലെ ഫോ​റ​സ്റ്റ് വാ​ച്ച​ർ ത​സ്തി​ക​യു​ടെ പേ​ര് ‘ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്‍റ്’ എ​ന്ന് പു​ന​നാ​മ​ക​ര​ണം ചെ​യ്ത് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. വ​കു​പ്പി​ലെ റി​സ​ർ​വ് വാ​ച്ച​ർ/​ഡി​പ്പോ വാ​ച്ച​ർ തു​ട​ങ്ങി എ​ല്ലാ വാ​ച്ച​ർ ത​സ്തി​ക​യും ഉ​ത്ത​ര​വി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ചു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നി​വേ​ദ​നം ന​ൽ​കു​ക​യും ഭ​ര​ണ വി​ഭാ​ഗം അ​ഡീ​ഷ​ണ​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ സ​ർ​ക്കാ​രി​ലേ​ക്ക് അ​നു​കൂ​ല ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്തി​യി​രു​ന്നു.


നി​ല​വി​ലെ ഫോ​റ​സ്റ്റ് വാ​ച്ച​റു​ടെ ജോ​ലി സ്വ​ഭാ​വം, ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യി​ൽ യാ​തൊ​രു ഇ​ള​വും വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്നും പേ​രു മാ​റ്റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​പ്പോ സൂ​ക്ഷി​പ്പ്, തൊ​ണ്ടി​മു​ത​ൽ സൂ​ക്ഷി​പ്പ് തു​ട​ങ്ങി​യ​വ​യ്ക്ക് പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും പു​തി​യ വേ​ത​ന ഘ​ട​ന​യ്ക്ക് ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.