മാര്‍ത്തോമ്മാ ഭവൻ വക സ്ഥലത്തെ അതിക്രമം: നാലു പേർ അറസ്റ്റിൽ
Saturday, September 27, 2025 2:25 AM IST
കളമശേരി: മാര്‍ത്തോമ്മാ ഭവൻ ഭൂമിയിൽ അതിക്രമിച്ചുകയറിയ സംഭവത്തില്‍ നാലുപേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കാക്കര, മുണ്ടംപാലം പുക്കാട്ട് പതയപ്പിള്ളി അബ്ദുള്‍ മജീദ് (56), കളമശേരി ശാന്തിനഗറില്‍ നീറുങ്കള് മനസ്സില്‍ ഫനീഫ (53), ചാവക്കാട് അകലാട് അട്ടൂരയില്‍ ജംഷീര്‍ (22), കാസര്‍ഗോഡ് കുമ്പളം കടപ്പുറം ഹൈ ദര്മന്സിലില് ഹൈദര്‍ അലി (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മതില് പൊളിക്കാന്‍ ഉപയോഗിച്ച ഒരു ജെസിബി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
കൈയേറ്റക്കാര്‍ ഇടിച്ചുപൊളിച്ച കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു നല്‍കിയതായി കളമശേരി പോലീസ് അറിയിച്ചു. സ്ഥലത്തിന്റെ അവകാശം ഉന്നയിക്കുന്നവരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിട്ടുണ്ട്.