ഓണിയന്‍ പ്രേമന് വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു
Saturday, September 27, 2025 2:24 AM IST
തലശേരി: സിപിഎം പ്രവര്ത്തകന് ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ഓണിയന്‍ പ്രേമനെ (45) ചിറ്റാരിപ്പറന്പ് ടൗണിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ കണ്ണവും ചെറുവത്തുമീത്തൽ വീട്ടിൽ സി.എം സജേഷ് (36), കോളയാട് വെള്ളാര്‍വള്ളി ഒളോക്കാരന്‍ വീട്ടിൽ ടി. പ്രജീഷ് (37), ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ണവത്തെ ഞാലില്‍ നാരായണി വിഹാറില്‍ നിഷാന്ത് (47), കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം പന്നിയോടന്‍ വീട്ടിൽ പി. ലിജിന്‍ എന്ന കുഞ്ചു (35), കണ്ണവം പഴശി മുക്കില്‍ മണപ്പാടി വിനീഷ് (44), മാനന്തേരി കളരിക്കല്‍ വീട്ടിൽ സി. രജീഷ് എന്ന കുഞ്ചു (36), കണ്ണവം ശിവജി നഗറില്‍ തൈക്കണ്ടി വീട്ടിൽ എന്‍. നിഖില്‍ (31), ശിവിജി നഗറില്‍ പാറേമ്മല്‍ വീട്ടിൽ രഞ്ജയ് രമേശ് (30), കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം ഈരായി രഞ്ജിത്ത് നിവാസില്‍ സി.വി രഞ്ജിത്ത് (40) എന്നിവരെയാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ടി.കെ നിസാര്‍ അഹമ്മദ് കുറ്റക്കാരനല്ലെന്നു കണ്ടെത്തി വെറുതെ വിട്ടത്.