ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് വീണ്ടും ചെയര്മാന്
Saturday, September 27, 2025 2:25 AM IST
കോട്ടയം: രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ 36-ാമത് വാര്‍ഷിക പൊതുയോഗം കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് കേന്ദ്രീകരിച്ച് വെര്‍ച്വലായി നടത്തി.
ചെയര്മാന് ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സ്വാഗതം ആശംസിച്ചു.
വൈസ് ചെയര്മാന്മാരായ ഡേവിസ് എടക്കളത്തൂര്‍, ഡെന്നി തോമസ്, ഡയറക്ടര്‍മാരായ ജോണി കുരുവിള, വി.സി. സെബാസ്റ്റ്യന്‍, മാത്യു ജോസഫ് വാഴപ്പിള്ളില്‍, ഫാ. തോമസ് മാത്യു പോത്തനാമൂഴി, ഫാ. ജോയിസ് ജേക്കബ്, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു. വൈസ് ചെയര്മാന് ഡേവിസ് എടക്കളത്തൂര്‍ നന്ദി പറഞ്ഞു.
പൊതുയോഗത്തെ തുടര്‍ന്നു നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസിനെ വീണ്ടും ചെയര്‍മാനായി തെരഞ്ഞെടുത്തു.