പെപ്പർ അവാർഡ്സ് 2025: എൻട്രികൾ ക്ഷണിച്ചു
Saturday, September 27, 2025 2:24 AM IST
കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ-ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്സ് 2025ന്റെ 19-ാമത് പതിപ്പിന് എൻട്രികൾ ക്ഷണിച്ചു.
2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിലെ സൃഷ്ടികളാണു പരിഗണിക്കുക. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 30.
ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള പരസ്യ, ഡിജിറ്റൽ ഏജൻസികൾ, പരസ്യദാതാക്കൾ, മീഡിയ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവർക്ക് അപേക്ഷിക്കാം. എൻട്രികൾ www.pepperawa rds.com വഴി സമർപ്പിക്കണം.
വിപണന വാർത്താ പ്ലാറ്റ്ഫോമായ മാനിഫെസ്റ്റുമായുള്ള പങ്കാളിത്തത്തിലാണ് ഇക്കുറി പെപ്പർ അവാർഡ്സ് നൽകുന്നത്. ഈ വർഷം ദേശീയ അവാർഡുകൾക്കു സമാനമായി പുതിയ കാറ്റഗറികൾ ചേർത്തിട്ടുണ്ട്.
ഏജൻസി ഓഫ് ദ ഇയർ, അഡ്വർടൈസർ ഓഫ് ദ ഇയർ അവാർഡുകൾക്കൊപ്പം മികച്ച സൃഷ്ടികൾക്ക് പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ അവാർഡ്സ് ചെയർമാൻ പി. കെ. നടേശ് പറഞ്ഞു.
ഫോൺ: 75599 50909, 98460