30ന് പൊതു അവധി; നവരാത്രിക്ക് മൂന്നു ദിവസം അവധി
Saturday, September 27, 2025 3:00 AM IST
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30നും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് ചൊവ്വാഴ്ച പൊതു അവധി ആയിരിക്കും. ഇതോടെ നവരാത്രിയോടനുബന്ധിച്ച് മൂന്നു ദിവസം പൊതു അവധിയാകും