കൈയേറ്റക്കാരെ പുറത്താക്കണമെന്ന് ഷെവ. വി.സി. സെബാസ്റ്റ്യൻ
Saturday, September 27, 2025 2:25 AM IST
കൊച്ചി: കളമശേരി മാര്‍ത്തോമ്മാ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റക്കാരെ പുറത്താക്കി ഉത്തരവാദികള്ക്കെതിരേയുള്ള നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ശക്തമായ നടപടികളുണ്ടാകുന്നില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
വിഭാഗീയതയും വര്‍ഗീയതയും കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും നീതിനിഷേധങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കുമെതിരേ മതേതരമനസുകള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.