ബീച്ചിലിറങ്ങിയ ഒന്‍പതംഗ വിദ്യാർഥി സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു
Saturday, September 27, 2025 2:24 AM IST
വൈപ്പിൻ : ഫോർട്ട് വൈപ്പിനിലെ പെബിൾസ് ബീച്ചിൽ കുളിക്കാനിറങ്ങിയ ഒമ്പതംഗ വിദ്യാർഥിസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥിനി പാലക്കാട് പുതുപ്പള്ളി ന്യൂ അബ്ബാസ് മൻസിൽ ഷെയ്ഖ് അബ്ദുള്ളയുടെ മകൾ ഫായിഹ ഷെയ്ഖ് (21)ആണു മരിച്ചത്. ഫായിഹയോടെപ്പം കടലിൽ മുങ്ങിയ രണ്ടുപേരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
ഗുരുതരാവസ്ഥയിലായിരുന്ന സിൻസിന ഷെറിൻ എന്ന വിദ്യാർഥിനിയെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
മഹാരാജാസ് കോളജിലെ ഒന്നാംവർഷ എംഎസ്സി ജിയോളജി വിദ്യാർഥികളായ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ഫോർട്ട് വൈപ്പിനിൽ കപ്പൽ ചാലിനോട് അഭിമുഖമായ പെബിൾസ് ബീച്ച് കാണാനെത്തിയതായിരുന്നു. ഇവരിൽ കുറച്ചുപേർ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.