ഡെങ്കിപ്പനി ബാധിച്ചു വിദ്യാര്‍ഥിനി മരിച്ചു
Saturday, September 27, 2025 2:24 AM IST
കോട്ടയം: ഡെങ്കിപ്പനി ബാധിച്ചു വിദ്യാര്‍ഥിനി മരിച്ചു. കറുകച്ചാല്‍ കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19) ആണ് മരിച്ചത്. പനി ബാധിച്ചു ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെയായിരുന്നു മരണം. സംസ്കാരം ഇന്ന് രാവിലെ വീട്ടുവള്ളപ്പിൽ. കങ്ങഴ പിജിഎം കോളജിലെ ബിസിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. പിതാവ് ലതീഷ് കുമാര്‍, മാതാവ്: ശ്രുതിലക്ഷ്മി. സഹോദരി പ്രഹണ്യ (കറുകച്ചാല്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി).