വി.ഡി. സതീശന് ഒറ്റപ്പെട്ടുവെന്ന് ഐഎന്‍എല്‍
Sunday, September 28, 2025 12:16 AM IST
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് യുഡിഎഫിലും കോണ്‍ഗ്രസിലും ഒറ്റപ്പെട്ടുവെന്ന് ഐഎന്‍എല്‍.
മുസ്ലിം ലീഗിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ് സതീശന് ഐന്എലിനെതിരേ മോശമായ പ്രസ്താവന നടത്തിയതെന്നു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സതീശന് പറയുന്നതു കേള്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍പോലും കൂട്ടാക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറ ഞ്ഞു.