ശ്രീനിവാസന് വധക്കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
Sunday, September 28, 2025 12:16 AM IST
കൊച്ചി: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പാലക്കാട് ശ്രീനിവാസന് വധക്കേസിലെ 65-ാം പ്രതി ഷംനാദ് ഇല്ലിക്കലിനെതിരായ കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ പ്രതി മൂന്നു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞു. പ്രതിയെ കഴിഞ്ഞ ഏപ്രിലിലാണ് എന്‍ഐഎ പിടികൂടിയത്. തീവ്രവാദ ആക്രമണങ്ങള്‍ക്കായി ഇയാള്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് കുറ്റപത്രത്തിലുണ്ട്.
മലപ്പുറം, മഞ്ചേരി അടക്കമുള്ള സ്ഥലങ്ങളില്വച്ചായിരുന്നു ആയുധപരിശീലനം നടത്തിയതെന്നാണ് ഐഎന്‍എയുടെ കണ്ടെത്തല്‍. 2047ല്‍ രാജ്യത്ത് ഇസ്ലാമികഭരണം കൊണ്ടുവരികയെന്ന അജൻഡയുടെ ഭാഗമായിട്ടാണു പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.