എന്‍എസ്എസിന് പെരുന്നയില്‍ ആസ്ഥാനമന്ദിരം
Sunday, September 28, 2025 12:16 AM IST
ചങ്ങനാശേരി: എന്‍എസ്എസിന് പെരുന്നയില്‍ ആധുനിക രീതിയില്‍ പുതിയ ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നു.
ധനലക്ഷ്മി ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തോടു ചേര്‍ന്ന് അയ്യായിരം ചതുരശ്ര അടിയില്‍ നാലുനിലയിലാണ് പുതിയ സമുച്ചയം നിര്‍മ്മിക്കുന്നത്.
17കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളതെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.