കട്ടക്കയം കുടുംബയോഗം വാർഷിക സമ്മേളനം ഒക്ടോബർ ഒന്നിന്
Sunday, September 28, 2025 12:16 AM IST
കോട്ടയം: പാലാ കട്ടക്കയം കുടുംബയോഗം ഇരുപത്തിയഞ്ചാമത് വാർഷിക സമ്മേളനം ഒക്ടോബർ ഒന്നിന് കണ്ണൂർ ജില്ലയിലെ ആലക്കോട് വച്ച് നടത്തുന്നു.
ആലക്കോട് സ്പോർട്സ് സിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് മുഖ്യാതിഥിയായിരിക്കും.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഫാ.ജിയോ പുളിക്കൽ തുടങ്ങിയവരും പങ്കെടുക്കും. കുടുംബയോഗത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, കട്ടക്കയം ശ്രീയേശുവിജയം കവിതാ പാരായണമൽസരം, ബൈബിൾ ക്വിസ് തുടങ്ങിയവയും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: 9447315674.