നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: ഫാ. ജോർജ് പാറയ്ക്ക
Sunday, September 28, 2025 1:40 AM IST
കൊച്ചി: നിയമത്തെ നോക്കുകുത്തിയാക്കി കൈയേറ്റവും അക്രമവും നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അധികാരികളും പോലീസും ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നു മാർത്തോമ്മാ ഭവൻ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക പറഞ്ഞു.
പ്രദേശത്തെ സാമൂഹിക ഐക്യത്തിനു വിഘാതമാകാത്ത തരത്തിൽ പ്രശ്നം പരിഹരിക്കണം. അധികാരികളും ജനപ്രതിനിധികളും നിഷ്ക്രിയത്വം തുടരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.