ഗോള്‍ഡ് അപ്റൈസര്‍ പരിശീലനം: അഭിമുഖം നാളെ
Sunday, September 28, 2025 12:16 AM IST
കൊച്ചി: കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്പറേഷന് നടത്തിവരുന്ന ഗോള്‍ഡ് അപ്റൈസർ ട്രെയിനിംഗ് ഫോര്‍ ട്രഡീഷണല്‍ ഗോള്‍ഡ് സ്മിത്ത് എന്ന അഞ്ചു ദിവസത്തെ പരിശീലനപദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 29ന് നടക്കും.
പരമ്പരാഗത സ്വര്‍ണത്തൊഴിലാളി വിഭാഗത്തില്‍ ഉള്‍പ്പെടുന്നതും ലേബര്‍ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഇടുക്കി, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളിലുള്ളവര്‍ക്കു പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോണ്‍: 0484 2539956.