ഓപ്പറേഷന് നുംഖോര്‍: ദുല്‍ഖറിന്റെ വാഹനം പിടികൂടി
Sunday, September 28, 2025 1:40 AM IST
കൊച്ചി: ഭൂട്ടാനില്‍നിന്ന് നികുതി വെട്ടിച്ചു കടത്തിയ നടന് ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് കണ്ടെത്തി. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റില്‍നിന്നാണു വാഹനം കണ്ടെത്തിയത്.
ഓപ്പറേഷന് നുംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് സംഘം ദുല്‍ഖറിന്റെ പനമ്പിള്ളിയിലെയും ചെന്നൈയിലെയും വീടുകളില്‍ ഈ വാഹനം തേടി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇതിനിടെ കൊച്ചിയില്‍ പരിശോധന തുടരുന്നതിനിടെയാണ് നിസാന്‍ പെട്രോള്‍ വാഹനം കണ്ടെത്തിയത്.