ബിന്ദുവിന്റെ കൊലപാതകം: മൃതദേഹം വെട്ടിനുറുക്കി കത്തിച്ചെന്നു മൊഴി
Sunday, September 28, 2025 1:40 AM IST
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വസ്തു ഇടനിലക്കാരന് സെബാസ്റ്റ്യനില്‍നിന്നു നിര്‍ണായക വെളിപ്പെടുത്തല്‍.
ബിന്ദു പത്മനാഭനെ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടതായാണ് ചോദ്യംചെയ്യലില്‍ ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്.
കുഴിച്ചിട്ട മൃതദേഹം നാളുകള്‍ക്കു ശേഷം അഴുകി അസ്ഥി മാത്രമായപ്പോള്‍ പുറത്തെടുത്തു വെട്ടിനുറുക്കി കത്തിച്ചു ചാരമാക്കി പലേടത്തായി തള്ളിയതായും വിവരം ലഭിച്ചിട്ടുണ്ടെന്നു ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പക്ടര്‍ കെ. ഹേമന്ത്കുമാര്‍ പറഞ്ഞു.
കത്തിച്ച അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍നിന്നു കായലിലേക്കു തള്ളി. മറ്റിടങ്ങള്‍ ഓര്‍മയില്‍ വരുന്നില്ലെന്നാണ് സെബാസ്റ്റ്യന്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്. കൊലപാതകം നടന്ന വീട്ടിലും തണ്ണീര്‍മുക്കം ബണ്ടിലും ഇന്നലെ സെബാസ്റ്റ്യനെ എത്തിച്ചു തെളിവെടുത്തു.
പണം തട്ടിയെടുക്കാന്‍
2006 മേയിലാണ് കൊലപാതകം. അമ്പലപ്പുഴയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമിയുടെ ഇടപാടുമായി ബന്ധപ്പെട്ട പണം കൈമാറ്റം സെബാസ്റ്റ്യന്റെ വീട്ടില്‍ നടന്നിരുന്നു. സ്ഥലം വാങ്ങാന്‍ കരാറിലേര്‍പ്പെട്ട പള്ളിപ്പുറം സ്വദേശിയാണ് തുക നല്‍കിയത്.
ഇതു പങ്കുവയ്ക്കുന്നതിലെ തര്‍ക്കത്തിനൊടുവില്‍ ബിന്ദുവിനെ കൊലപ്പെടുത്തിയതാണെന്നാണ് മൊഴി. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. 19 വര്‍ഷം മുമ്പു നടന്ന കൊലപാതകമാണെന്നതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
അതിനാല്‍ ശാസ്ത്രീയ തെളിവുകൾക്കു ശ്രമിക്കുകയാണ് അന്വേഷണസംഘം,