എയിംസ്: “കേന്ദ്ര നിലപാട് നിരാശാജനകമെന്ന്”
Monday, September 29, 2025 4:23 AM IST
കൊച്ചി: എയിംസിന്റെ കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ പ്രതികരണം നിരാശാജനകമാണെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങള്‍ അര്‍ഹതാ പട്ടികയിലുണ്ട്.
എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടും കേരളത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ പക്ഷപാതമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.