നാടകം പോലെ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു കലയില്ല: വി.ഡി. സതീശന്
Monday, September 29, 2025 4:23 AM IST
കൊച്ചി: നാടകം പോലെ മനുഷ്യരെ സ്വാധീനിക്കുന്ന മറ്റൊരു കലയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തിയ 36-ാമത് കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടക മേളയുടെ സമാപന സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടകം ഒരു സമഗ്ര കലയാണ്. നാടിന്റെ പ്രതിസന്ധികള്‍ നാം കാണുന്നത് നാടകത്തിലൂടെയാണ്. അതിനാല്‍ നാടകത്തിന് എല്ലാ പിന്തുണയും നല്കി പ്രോത്സാഹിപ്പിക്കണം. അതിന് കെസിബിസി നടത്തുന്ന ശ്രമം എടുത്തുപറയേണ്ടതാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. നാടകകൃത്തും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലം മുഖ്യാതിഥിയായി. പിഒസി ഡയറക്ടര്‍ ഫാ. തോമസ് തറയില്‍, കെസിബിസി മീഡിയ സെക്രട്ടറി ഫാ. മില്‍ട്ടണ്‍ സെബാസ്റ്റ്യൻ, ജൂറി അംഗം ഡോ. തോമസ് പനക്കളം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സംഘകേളിയുടെ ‘ലക്ഷ്മണരേഖ’ എന്ന നാടകവും അരങ്ങേറി.