മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും
Monday, September 29, 2025 4:23 AM IST
തിരുവനന്തപുരം: ദാദാ സാഹെബ് ഫാൽക്കെ അവാർഡ് നേടിയ നടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നു.
ആദരിക്കൽ സംബന്ധിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കാനായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ന് പത്രസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിന് നിയമസഭാ മീഡിയാ ചേംബറിലാണ് പത്രസമ്മേളനം. വരുന്ന ശനിയാഴ്ച തിരുവനന്തപുരത്താവും മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.