മദര്‍ ഏലിശ്വയുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന്റെ ആഘോഷപരിപാടികള്‍ക്കു തുടക്കം
Monday, September 29, 2025 4:23 AM IST
കൊച്ചി: മദര്‍ എലീശ്വയുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന്റെ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. മദര്‍ ഏലിശ്വായുടെ ലോഗോ പ്രകാശനം ആർച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ നിര്‍വഹിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ബസിലിക്ക അങ്കണത്തില്‍ നടന്ന യോഗത്തില്‍ വികാരി ജനറാൾ മോണ്‍. മാത്യു കല്ലിങ്കല്‍ അധ്യക്ഷത വഹിച്ചു.
പ്രൊവിന്‍ഷ്യൽ റവ. ഡോ. അഗസ്റ്റിന് മുളളൂര്, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ജിജു ജോര്‍ജ് അറക്കത്തറ, ബസിലിക്ക റെക്ടര്‍ ഫാ. ജോഷി ജോര്‍ജ്, സിടിസി സുപ്പീരിയര്‍ ജനറല്‍ മദര്‍ ഷാഹില, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജയ തുടങ്ങിയവര്‍ പങ്കെടുത്തു.