കെസിബിസി നാടകമേള: ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍’ മികച്ച നാടകം
Monday, September 29, 2025 4:20 AM IST
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് പിഒസിയില്‍ സംഘടിപ്പിച്ച കെസിബിസി അഖില കേരള പ്രഫഷണല്‍ നാടകമേളയില്‍, വള്ളുവനാട് ബ്രഹ്മയുടെ ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി അമലയുടെ ‘ഒറ്റ’ ആണ് മികച്ച രണ്ടാമത്തെ നാടകം.
മറ്റു പുരസ്കാരങ്ങള്‍:
മികച്ച രചന: ഹേമന്ത്കുമാര്‍ (ഒറ്റ, കാഞ്ഞിരപ്പള്ളി അമല).
മികച്ച സംവിധാനം: രാജേഷ് ഇരുളം (നാടകം- പകലില്‍ മറഞ്ഞിരുന്നൊരാള്‍, വള്ളുവനാട് ബ്രഹ്മ).
മികച്ച നടന്: പുല്ലച്ചിറ ബാബു (നാടകം- നിറം, തിരുവനന്തപുരം നടനകല).
മികച്ച നടി: ജയലക്ഷ്മി (നാടകം- കാലംപറക്ക്ണ്, കോഴിക്കോട് സങ്കീര്‍ത്തന).
പ്രത്യേക ജൂറി പുരസ്കാരം: ബേബി ഉത്തര (നാടകം- കാലം പറക്ക്ണ്, കോഴിക്കോട് സങ്കീര്‍ത്തന).