ഒരു സമുദായവുമായും അകല്‍ച്ചയില്ല: അടൂര്‍ പ്രകാശ്
Monday, September 29, 2025 4:23 AM IST
കോഴിക്കോട്: എന്‍എസ്എസ് ഉള്‍പ്പെടെ ഒരു സമുദായ സംഘടനയുമായും യുഡിഎഫിന് അകല്‍ച്ചയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ നേരില്‍ കാണുമെന്നും, സുകുമാരന്‍ നായര്‍ക്ക് സിപിഎമ്മിനോട് അനുഭവമുള്ളതായി തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന്റെകൂടെത്തന്നെ സമദൂര സിദ്ധാന്തം അദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ വിഷയത്തില്‍ യാതൊരു ആശങ്കയുമില്ല. ഒരു സമുദായ സംഘടനയുമായും യുഡിഎഫിന് അകല്ച്ചയില്ലെന്നതാണ് യാഥാര്‍ഥ്യം. സുകുമാരന്‍ നായരെ നേരില്‍ കാണുന്നതിന് യാതൊരു പ്രശ്നവുമില്ലെന്നും അദേഹം വ്യക്തമാക്കി.