വ്യവസായ- വിദ്യാഭ്യാസ സമ്മേളനം നടത്തി
Monday, September 29, 2025 4:23 AM IST
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ- വിദ്യാഭ്യാസ സമ്മേളനമായ കോണ്‍ഫ്ലുവന്‍സ് 2.0 രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ഐബിഎസ് ചെയര്മാന് വി.കെ. മാത്യൂസ് ഉദ്ഘാടനം ചെയ്തു.
സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യല്‍ ഫാ. ബെന്നി നല്ക്കര സിഎംഐ അധ്യക്ഷത വഹിച്ചു.
ഐടി സെക്രട്ടറി സീറാം സംബശിവ, റവ. ഡോ. ഫ്രാന്‍സിസ് മണവാളന്, ഫാ. എം.ഡി. സാജു, ഫാ. ജയ്സണ്‍ പോള്‍ മുള്ളരിക്കല്‍, ജേക്സ് ബിജോയ്, ഡോ. ക്ലമെന്‍സ് ബുലിറ്റ, ഡോ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പിള്ളില്‍, ഡോ. ലാലി മാത്യു, ഫാ. ദിപിന് കരിങ്ങന്‍, റവ. ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍, നസ്നീന് ജെഹാംഗീര്‍, പ്രഫ. സി.എസ്. ബിജു, വി. ശ്രീകുമാര്‍, സുജീഷ് സുബ്രഹ്്മണ്യന്, അനീഷ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാനല്‍ ചര്‍ച്ചയില്‍ നെതര്‍ലാന്‍ഡ്സിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി, മുന്‍ ദേശീയ സൈബര്‍ സുരക്ഷാ കോ-ഓർഡിനേറ്റര്‍ ജനറല്‍ മാധവന് യു. നായര്‍, സംഗീത സംവിധായകന് ജേക്സ് ബിജോയ്, സിനിമാതാരം ലെന കുമാര്‍, മാഡ്വേഴ്സ് മ്യൂസിക് ഗ്രൂപ്പ് സ്ഥാപകന്‍ രോഹന് നേഷോ ജെയിന്, അഡ്വ. സന്ധ്യ സുരേന്ദ്രന്, ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് മേധാവി മഖായ കലങ്കട തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.