ഡോ. ജോർജ് തയ്യിലിന്റെ പുതിയ ഗ്രന്ഥം പ്രകാശനം ചെയ്തു
Tuesday, September 30, 2025 2:00 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം സ്ഥാപകമേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോർജ് തയ്യിൽ രചിച്ച ‘ഹാർട്ട് അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടത്തി.
ചലച്ചിത്രതാരം രമേഷ് പിഷാരടിക്ക് ആദ്യപ്രതി നൽകി കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാറാണു പ്രകാശിപ്പിച്ചത്.
ഡിസി ബുക്സ്, സുവര്‍ണജൂബിലിയോടനുബന്ധിച്ച് മികച്ച എഴുത്തുകാര്‍ക്കായി ഏർപ്പെടുത്തിയ പുരസ്കാരം പബ്ലിക്കേഷന്‍ ചീഫ് എഡിറ്റര്‍ അരവിന്ദന് കെ.എസ്. മംഗലത്തിൽനിന്ന് ഡോ. ജോർജ് തയ്യിൽ ഏറ്റുവാങ്ങി.
കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം, ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ് സെക്വീര എന്നിവർ പ്രസംഗിച്ചു.