ഡോ. ജയശ്രീ വേണുഗോപാലിന് ആഗോള അംഗീകാരം
Tuesday, September 30, 2025 2:00 AM IST
കൊച്ചി: ഡിജിറ്റല്‍ പെയിന്റിംഗ് മേഖലയിലെ പെണ്സാന്നിധ്യമായ ഡോ. ജയശ്രീ വേണുഗോപാലിന് ആഗോള അംഗീകാരം.
വിയറ്റ്നാമില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് റിക്കാര്‍ഡ്സ് യൂണിയന്റെ ഗ്രാന്‍ഡ് റിക്കാര്‍ഡ് അംഗീകാരം ജയശ്രീ വേണുഗോപാലിന് ലഭിച്ചു.
ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച റിക്കാര്‍ഡ് ഹോള്‍ഡര്‍മാരില്‍ മൂന്നു പേരില്‍ ഒരാളാണ് ജയശ്രീ. ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
കുസാറ്റ് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഡോ. ജയശ്രീ ഡിജിറ്റല്‍ പെയിന്റിംഗ് ആധാരമായി വുമണ്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.