വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാകണം: ടി.പി. രാമകൃഷ്ണൻ
Tuesday, September 30, 2025 2:01 AM IST
തിരുവനന്തപുരം: വോട്ടർപട്ടിക പരിഷ്കരിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, ഇക്കാര്യത്തിൽ സുതാര്യത വേണമെന്നും ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലവിലെ വോട്ടർപട്ടിക വച്ചു തെരഞ്ഞെടുപ്പു നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോടു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അഭ്യർഥിച്ചിട്ടുണ്ട്. ഇതിനെ ഇടതുമുന്നണി സ്വാഗതം ചെയ്യുന്നു.
വോട്ടർപട്ടിക പരിഷ്കരണത്തിൽ ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ ജനങ്ങളോടു വിശദീകരിക്കാൻ അടുത്ത മാസം 21 മുതൽ 27 വരെ ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ യോഗങ്ങളും സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കുമെന്നു ടി.പി. രാമകൃഷ്ണൻ പറഞ്ഞു.