കേരള കലാമണ്ഡലത്തിലെ ആദ്യ മുസ്ലിം വിദ്യാർഥിനിയുടെ കഥകളി അരങ്ങേറ്റം നാളെ
Tuesday, September 30, 2025 2:01 AM IST
തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ മുസ്ലിം കഥകളി വിദ്യാർഥിനി സാബ്രിയുടെ അരങ്ങേറ്റം ഒക്ടോബർ രണ്ടിനു രാത്രി എട്ടിന് കേരള കലാമണ്ഡലത്തിൽ നടക്കുമെന്ന് സാബ്രിയുടെ പിതാവ് നിസാം അമ്മാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പത്താംക്ലാസ് വിദ്യാർഥിനിയായ സാബ്രി കൃഷ്ണവേഷത്തിൽ പുറപ്പാടിനു ചുട്ടികുത്തിയാണ് അരങ്ങേറുന്നത്.
പകൽ മൂന്നിന് ചുട്ടികുത്ത് ആരംഭിക്കും. 2023ലാണ് എട്ടാം ക്ലാസിൽ കഥകളി പഠനത്തിനായി സാബ്രി കലാമണ്ഡലത്തിൽ പ്രവേശനം നേടുന്നത്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ്. അനീസയാണ് അമ്മ. സഹോദരൻ: മുഹമ്മദ് യാസിൻ.
2021ലാണ് കലാമണ്ഡലത്തിൽ കഥകളി പഠിക്കാൻ പെണ്‍കുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. കെകെഎം സംരക്ഷണസമിതി സെക്രട്ടറി കെ. ജയകുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.