കോണ്ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
Tuesday, September 30, 2025 2:01 AM IST
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് പ്രതിഷേധപ്രകടനം നടത്തി.
മ്യൂസിയത്തുനിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലക്കുനടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് കോണ്ഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
രക്തസാക്ഷി മണ്ഡപത്തിനു മുന്പിൽ നടന്ന പ്രതിഷേധ പ്രകടനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എംപി, കൈമനം പ്രഭാകരൻ, എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.