വെടിയുണ്ട പരാമർശം: പ്രിന്റു മഹാദേവനെതിരേ ക്രിമിനൽ കേസ്
Tuesday, September 30, 2025 2:01 AM IST
പേരാമംഗലം(തൃശൂർ): വാർത്താചാനലിലെ ചർച്ചയിൽ “രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട കയറും” എന്നു പ്രതികരിച്ച ബിജെപി പ്രതിനിധി പ്രിന്റു മഹാദേവനെതിരേ പോലീസ് കേസെടുത്തു.
ചാനലിൽ നടന്ന ചർച്ചയിലെ പ്രതികരണം വലിയ വിവാദമായിരുന്നു. കൊലവിളി നടത്തിയ പ്രിന്റു മഹാദേവനെതിരേ ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ പേരാമംഗലം എസ്എച്ച്ഒയ്ക്കു നൽകിയ പരാതിയിലാണു പോലീസ് നടപടി.