പൊതുരേഖാ ബിൽ നിയമസഭ പാസാക്കി
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: 2023 ലെ കേരള പൊതുരേഖാ ബിൽ നിയമസഭ പാസാക്കി. പൊതുരേഖകളുടെ സംരക്ഷണത്തിന് നിയമപരിരക്ഷ ഉറപ്പാക്കുന്നതാണ് ബിൽ.
1968 ലെ പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് നിലവിലുണ്ടെങ്കിലും പ്രാധാന്യമുള്ള പുരാരേഖകളും പൊതുരേഖകളും സംരക്ഷിക്കുന്നതിന് സംസ്ഥാനത്ത് നിയമം ഉണ്ടായിരുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് പുതിയ ബിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമ സഭയിൽ അവതരിപ്പിച്ചത്.