മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്സലന്‍സ് അവാര്‍ഡ് അമൃത ആശുപത്രിക്ക്
Tuesday, September 30, 2025 2:00 AM IST
കൊച്ചി: തുടര്‍ച്ചയായി ഏഴാം വര്‍ഷവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്സലന്‍സ് അവാര്‍ഡ് നേടി അമൃത ആശുപത്രി.
പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.
പുരസ്കാരം അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടന്ന അന്തര്‍ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അമൃത ആശുപത്രിയിലെ പരിസ്ഥിതി സുരക്ഷാ ജനറല്‍ മാനേജര്‍ ആര്.ആര്. രാജേഷ് ഏറ്റുവാങ്ങി.