മത്സ്യത്തൊഴിലാളിധനസഹായം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന്
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കുള്ള പഞ്ഞമാസ സമാശ്വാസ ധനസഹായം 4500 രൂപയിൽ നിന്ന് വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായാണ് ഇപ്പോൾ ഇത് നടപ്പാക്കുന്നത്.
കേന്ദ്രവിഹിതം ലഭിക്കാനുള്ള കാലതാമസമാണ് സഹായ വിതരണം വൈകാൻ കാരണം. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാന വിഹിതം മാത്രമായി നൽകാനാകില്ല. സംസ്ഥാന വിഹിതം നൽകാൻ പണം തയാറാണെന്നും അദ്ദേഹം കേന്ദ്രാനുമതി ലഭിച്ചാൽ സഹായം വിതരണം ചെയ്യുമെന്നും കെ.കെ.രമയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.