മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു
Tuesday, September 30, 2025 2:00 AM IST
തിരുവനന്തപുരം: മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി നയിച്ച മഹിളാ സാഹസ് കേരളയാത്ര സമാപിച്ചു.
പിണറായി വിജയൻ സർക്കാരിനെതിരേയുള്ള അമ്മമാരുടെ കുറ്റപത്രം ഇന്നലെ സമർപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന അമ്മമാരുടെ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ജനുവരി നാലിനാണ് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിലുള്ള മഹിള സാഹസ് കേരളയാത്ര തുടങ്ങിയത്. 138 ദിവസം പിന്നിട്ട് 14 ജില്ലകളിലെ 941 പഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലുമുള്ള 1,474 മണ്ഡലം കേന്ദ്രങ്ങളിൽ പര്യടനം നടത്തി വീട്ടമ്മമാരിൽനിന്നു ശേഖരിച്ച കുറ്റപത്രമാണ് സമർപ്പിക്കുക.